തൃപ്രയാർ: തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. അവണങ്ങാട്ട് കളരി അഡ്വ.എ.യു.രഘുരാമപ്പണിക്കർ കൊടിയേറ്റകർമ്മം നിർവഹിച്ചു. കിഴക്കേനട സരയൂ തീരത്ത് നടന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പി.എം.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മായാ സുരേഷ്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, എ.കെ.ചന്ദ്രശേഖരൻ, ഭാരവാഹികളായ പി.സി.ശ്രീദേവി, പി.സി.ശശിധരൻ, ആന്റൊ തൊറയൻ, സിജോ പുലിക്കോട്ടിൽ, കെ.ദിനേശ് രാജ, അനിൽ എങ്ങൂര്, സംഘാടകസമിതി ജന.കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സെപ്തംബർ എട്ടിന് തിരുവോണ നാളിലാണ് ജലോത്സവം. 20 ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |