SignIn
Kerala Kaumudi Online
Saturday, 27 April 2024 7.55 AM IST

ടോൾ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ടോൾ പ്ലാസ ഓഫീസ് ഉപരോധിച്ചു

aiyf-march
എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഓഫിസിലേക്ക് നടത്തിയ മാർ‍ച്ച്.

ആമ്പല്ലൂർ: ടോൾ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഓഫീസ് ഉപരോധിച്ചു. സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ടോൾ പ്ലാസയിലെത്തി ഉപരോധം ആരംഭിച്ചു.

അവസാനം സ്ഥലത്തെത്തിയ ഡെപ്യൂട്ടി കളക്ടർ കെ.എം. പരീത്, മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി, ദേശീയപാത അതോററ്റി പ്രൊജക്ട് ഡയറക്ടർ ബിബിൻ മധു, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ഡെപ്യൂട്ടി ജനറൽ മാനേജർ, ശങ്കരൻ, സീനിയർ മാനേജർ, ശ്യം എന്നിവരുമായി എ.ഐവൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ നേതൃത്വത്തിൽ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡന്റ് ബിനോയ് ഷബീർ, വി.എസ്. പ്രിൻസ്, വി.കെ. വിനീഷ്, കനിഷ്‌കൻ വല്ലൂർ, പി.കെ. ശേഖരൻ, സി.യു. പ്രിയൻ, വി.എസ്. ജോഷി എന്നിവർ ചർച്ച നടത്തി.

ദേശീയ പാതയിലെ കുഴികൾ മൂലമുണ്ടാകുന്ന അപകട മരണങ്ങളും, സിഗ്‌നൽ തകരാറും, സബ് വേ റോഡുകളുടെ പൂർണതയില്ലായ്മയും, വഴിവിളക്കുകൾ കത്താത്തതും, ഡ്രെയിനേജുകളിലെ നിർമ്മാണത്തിലെ അപാകതകളും ഉടൻ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പു നൽകി. ഇതോടെ രാവിലെ പത്തിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് മൂന്നോടെ അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.