തൃശൂർ: പൂങ്കുന്നം ഡിവിഷനിലെ ഓണാഘോഷം പൂങ്കുന്നോണം ഉദയനഗറിലെ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഡോ. വി. ആതിര അദ്ധ്യക്ഷയായി. രഘുനാഥ് സി. മേനോൻ, കോട്ടപ്പുറം കൗൺസിലർ കെ.ജി. നിജി, കൊക്കാല ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി, അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ദിനേശ് കുമാർ കരിപ്പേരിൽ സ്വാഗതവും, നിമ വിനോദ് നന്ദിയും പറഞ്ഞു. തിരുവാതിരക്കളിയും, പൂക്കള മത്സരവും, വടംവലിയും കലാപരിപാടികളും അരങ്ങേറി. പങ്കെടുത്തവരുടെ പേരുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |