തൃശൂർ : ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എം.പി ജില്ലയിൽ. പ്രഭാരിയായി നിശ്ചയിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. ഇന്ന് കാലത്ത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഗുരുവായൂരും വാടാനപ്പിള്ളിയിലും തൃശൂരിലും നിശ്ചയിച്ചിട്ടുള്ള വിവിധ സംഘടനാ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |