തൃശൂർ: ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ എഴുപത്തഞ്ചാം വാർഷികം പ്ലാറ്റിനം ജൂബിലിയുടെ കേരള സർക്കിൾ തല ആഘോഷ സമാപന സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ ബന്ദ്ലിഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി ഐക്യ സമരങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്വകാര്യവത്കരണത്തിന്റെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന ദിവസം രാജ്യത്തെ ബാങ്ക് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുമെന്ന എസ്.കെ. ബന്ദ്ലിഷ് പറഞ്ഞു.
പ്രസിഡന്റ് അരുൺ ബഗോളിവാൽ നിരീക്ഷിച്ചു. പ്രദീപ് കുമാർ ബൈശ്യ, ജി. കൃപാകരൻ, എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. രാജേഷ്, ഫിലിപ്പ് കോശി, എൻ. രാധാകൃഷ്ണൻ, പി.എം. ശ്രീവത്സൻ സംസാരിച്ചു. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ പ്രസിഡന്റ് എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |