തൃശൂർ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 യാത്രക്കാരുമായി 16 സംസ്ഥാനങ്ങളും 8,600 കിലോമീറ്ററും 22 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് ലഡാക് വരെയും അവിടെ നിന്ന് തിരിച്ചുമുള്ള യാത്ര നടത്തി തൃശൂർ ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റിംഗ് കമ്പനിയായ ട്രിപ്പൻസ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചതായി അധികൃതർ അറിയിച്ചു. കർണാടക, ഗോവ, പൂനെ, ഗുജറാത്ത്, രാജസ്ഥാൻ, യു.പി, പഞ്ചാബ്, ജമ്മു ആൻഡ് കശ്മീർ, ലേ ലഡാക്ക്, ഹിമാചൽ പ്രദേശ്, ഡൽഹി, ആന്ധ്രാ പ്രദേശ്, തെലുങ്കാന, തമിഴ്നാട് മുതലായ സംസ്ഥാനങ്ങൾ സന്ദർശിച്ചാണ് കേരളത്തിലേക്ക് മടങ്ങിയത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഇത്തരം സാഹസികയാത്രകൾ കഴിഞ്ഞ അഞ്ച് വർഷമായി നടത്തിവരുന്നുണ്ടെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |