ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഗ്യാസ് സിലിണ്ടർ തിരിമറി നടത്തിയ സി.പി.എം നേതാവിനെതിരെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകാത്തതിൽ പ്രതിഷേധിച്ച് സംഘം ഓഫീസിലേക്ക് ബി.ജെ.പി ഗുരുവായൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ന്യൂ കൃഷ്ണ ജംഗ്ഷനിൽ പൊലിസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, ബാബു തൊഴിയൂർ, കെ.സി.വേണുഗോപാൽ, മോഹൻ ഈച്ചിത്തറ, സിദ്ധാർത്ഥൻ ചെറുപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ജിതിൻ കാവിട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |