ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാർക്ക് നൽകുന്ന മാനവേദ സുവർണ്ണ മുദ്ര തൊപ്പി മദ്ദളം കലാകാരൻ കെ.ഗോവിന്ദൻകുട്ടിക്കും വാസു നെടുങ്ങാടി എൻഡോവ്മെന്റ് സുവർണ മുദ്രാ പുരസ്കാരം ഇടയ്ക്ക കലാകാരൻ വി.എം. സുധാകരനും സമ്മാനിക്കും. ഒരു പവൻ തൂക്കം വരുന്ന ശ്രീ ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം. ഒക്ടോബർ 5 മുതൽ 13 വരെ ക്ഷേത്രത്തിൽ നടന്ന കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. അരങ്ങുകളിയിലെ പ്രോത്സാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് പി.കണ്ണൻ, എം.ആർ.രഞ്ചിത്ത് രാജ്, കെ.പ്രശാന്ത് എന്നിവരെയും വി.സി.മഹേഷ് (പാട്ട്) പി.കൃഷോദ് (ശുദ്ധമദ്ദളം) ഇ.രാമരാജ് (തൊപ്പി മദ്ദളം ) കെ.എ.അമൽജിത്ത് (ചുട്ടി), ടി. ശ്രീധരൻ (അണിയറ) എന്നിവരെയുംതെരഞ്ഞെടുത്തു. അടുത്ത മാസം 16 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |