തൃശൂർ: മോട്ടോർ വാഹന വകുപ്പിലെ ഓഫീസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അപേക്ഷകൾക്കും പരാതികൾക്കും തീർപ്പ് കൽപ്പിക്കാൻ പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഇന്ന് രാവിലെ 10ന് അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളും തീർപ്പാക്കാതെയുള്ള അപേക്ഷകളും മന്ത്രി നേരിട്ട് കേൾക്കും. വകുപ്പിലെ വിവിധ പരാതികളിൽ ദ്രുതഗതിയിലുള്ള നടപടികളും തീർപ്പാക്കലും നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവുമുണ്ടാകും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു എന്നിവർ മുഖ്യാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |