തൃശൂർ: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നവീന ആശയമായ 'വൺ സ്റ്റേഷൻ വൺ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഉത്പന്ന വിപണന മേള തൃശൂർ റെയിൽവേ സ്റ്റേഷനിൽ കുടുംബശ്രീ ബി.എൻ.എസ്.ഇ.പി ചെയർപേഴ്സൺ രജനി ഹരിഹരൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വി.എം.മഞ്ജീഷ് ആദ്യ വിൽപ്പന നിർവഹിച്ചു. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ചേർപ്പ് ബ്ലോക്കിൽ ആരംഭിച്ചിട്ടുള്ള എന്റർപ്രൈസസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് വിപണനമേള ആരംഭിച്ചത്. കറിപൗഡർ, പ്ലാസ്റ്റിക് പൂക്കൾ, സ്ക്വാഷ്, അച്ചാറുകൾ, അരിപ്പൊടി, കൊണ്ടാട്ടം, ഹാൻഡ് വാഷ്, ഡിഷ് വാഷ്, കുടംപുളി, ഫാൻസി കമ്മലുകൾ മുതലായവ ഒരുക്കിയിട്ടുണ്ട്. ബ്ലോക്കിലെ എം.ഇ.സിമാർ, സംരംഭകർ എന്നിവർ സന്നിഹിതരായി. നവംബർ 9 വരെയാണ് വിപണനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |