തൃശൂർ : എ.അയ്യപ്പൻ പഠന കേന്ദ്രത്തിന്റെ അമ്പതിനായിരം രൂപയും ശിൽപ്പവുമടങ്ങുന്ന കാവ്യസേന പുരസ്കാരം ജേക്കബ്ബ് ഐസക്കിനും 15,000 രൂപയും ശിൽപ്പവുമടങ്ങുന്ന നെരളക്കാട് രുഗ്മിണിയമ്മ കവിതാ പുരസ്കാരം സി.രാവുണ്ണിക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.ജയകുമാർ, ആലങ്കോട് ലീലാ കൃഷ്ണൻ, സുധീഷ് കോട്ടേമ്പ്രം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡിസംബർ 27ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്കാരം സമ്മാനിക്കും. പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറിന് സാംസി കൊടുമണിന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്നും ഭാരവാഹികളായ സെബാസ്റ്റ്യൻ, യു.ടി.പ്രേംനാഥ്, കെ.കെ.മൊയ്തീൻ, കെ.എ.മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |