ഗുരുവായൂർ: അന്ധ വിശ്വാസങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു ജില്ല വനിത സബ് കമ്മിറ്റി ഗുരുവായൂരിൽ സംഘടിപ്പിച്ച മാനവിക സംഗമം കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ.കവിത സോമൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റിയംഗം ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ വാസു, പ്രസിഡന്റ് എം.കെ പ്രഭാകരൻ, വനിത സബ് കമ്മിറ്റി കൺവീനർ ബിന്ദു പുരുഷോത്തമൻ, നഗരസഭാദ്ധ്യക്ഷൻ എം.കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി.ടി ശിവദാസ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ.വി.ഡി പ്രേംപ്രസാദ്, ചാവക്കാട് നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത്, ഷീല ചന്ദ്രൻ, മല്ലിക ചാത്തുക്കുട്ടി, ഷൈലജ അജയ് ഘോഷ്, സിന്ധു സുബ്രഹ്മണ്യൻ, എ.എച്ച് അക്ബർ തുടങ്ങിയവർ സംസാരിച്ചു. വലിയ കാൻവാസിൽ ചിത്രരചനയും നടന്നു. ഗായത്രി, ജയപ്രകാശ് നീലിമ, സ്വരാജ് കരുണാകരൻ, ടി.വി പ്രജിൽ, ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |