തൃശൂർ : യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ ആദം ബസാറിലെ ക്ലിയർ ആൻഡ് ക്രെഡിറ്റ്സ് എന്ന സ്ഥാപനത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന ക്ലിയർ ക്രെഡിറ്റ് സ്ഥാപന ഉടമ ഷാജൻ ആന്റണിക്കെതിരെ തൃശൂർ സ്വദേശിയായ വീട്ടമ്മ ഉൾപ്പെടെ ചിലർ പരാതിയുമായെത്തിയിരുന്നു. അദ്ദേഹത്തിന്റെ മുൻ സ്ഥാപനമായ സായൂജ്യ കുറീസിന്റെ പേരിലും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെ നിരവധി ആക്ഷേപങ്ങളുണ്ടായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം ചെക്കുകളും പിടിച്ചെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. നേതാക്കളായ സി.പ്രമോദ്, അഭിലാഷ് പ്രഭാകർ, അഡ്വ.ശ്യാംകുമാർ, എച്ച്.എം നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |