തൃശൂർ: കുറുമ്പിലാവ് വില്ലേജിന്റെ പുതിയ കെട്ടിടോദ്ഘാടനം 19ന് രാവിലെ 9.30ന് വില്ലേജ് ഓഫീസ് അങ്കണത്തിൽ റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കളക്ടർ ഹരിത വി. കുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും. 44 ലക്ഷം ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |