തൃശൂർ: കൊവിഡ് കവർന്ന രണ്ട് വർഷത്തിന് ശേഷം വീണ്ടുമെത്തുന്ന ജില്ലാ കേരളോത്സവം വിപുലമായി സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. കലാ മത്സരങ്ങൾ ഡിസംബർ 10, 11, 12 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖങ്ങൾ, കായിക താരങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും. കായിക മത്സരങ്ങൾ 22ന് മുമ്പായി തീർക്കാനും തീരുമാനമായി. കലാകായിക മത്സരങ്ങളുടെ വേദികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നവംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്ന സംഘാടക സമിതി യോഗത്തിൽ അന്തിമ രൂപം നൽകും. സംസ്ഥാനതല കലാമത്സരങ്ങൾ ഡിസംബർ 20 മുതൽ 23 വരെയും കായിക മത്സരങ്ങൾ 27 മുതൽ 30 വരെയും നടക്കും.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഗോപകുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ ഒ.എ. സുധീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി സബിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |