തൃശൂർ: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാനും മാനസികസംഘർഷം ഒഴിവാക്കാനുമായി നൂതന ആശയം ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്. ലഹരി ഉപയോഗം കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ എഡ്യുകേഷൻ നൽകി പഠന ജീവിത മുന്നേറ്റത്തിന് അവരെ പ്രാപ്തരാക്കുകയാണ് എക്സൈസ് വകുപ്പ്. 51 കുട്ടികൾ ഇതുവരെ പദ്ധതിയുടെ ഭാഗമായി. കൗൺസലിംഗ് ബിരുദാനന്തരബിരുദ വിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കാനിരിക്കുകയാണ് എക്സൈസ് വകുപ്പ്.
ഇവരെ ഉൾപ്പെടുത്തി കൗൺസലിംഗ് ഗ്രൂപ്പ് വിപുലമാക്കാനും എക്സൈസ് ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ 23 പേർക്ക് പരിശീലനം നൽകി സ്കൂൾ സന്ദർശനത്തിനയച്ചു. ലഹരിക്കെതിരെയുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കിയ ബോധവത്കരണ ക്ലാസുകളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട ബോധവത്കരണ ക്ലാസിൽ പരിഗണന ലഭിക്കേണ്ടുന്ന കുട്ടികൾക്ക് സ്കിൽ ഡവലപ്മെന്റ് ക്ലാസുകൾ നൽകി അവരെ ലഹരിയിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |