തൃശൂർ: നിള സേവാ സമിതിയുടെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തണൽ സർവീസ് പ്രൊവൈഡിംഗ് സെന്ററും ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമും പ്രവർത്തനം തുടങ്ങി. തണൽ മാതൃസദനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിന്റെയും ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ ശിഖ സുരേന്ദ്രൻ തണൽ സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. കുന്നംകുളം എ.സി.പി സിനോജ് ടി.എസ് ബ്രോഷർ പ്രകാശിപ്പിച്ചു. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി. മീര തുടങ്ങിയവർ സംസാരിച്ചു. നിള സേവാ സമിതി സെക്രട്ടറി കെ. ശശികുമാർ സ്വാഗതവും സേവാസമിതി മെമ്പർ ആതിര ആർ.എം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |