തൃശൂർ: നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നും കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഏഴിന് ക്ഷേമനിധി ഓഫിസ് മാർച്ചും ധർണയും നടത്താനും സമ്മേളനം തീരുമാനിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ. രാജൻ അദ്ധ്യക്ഷനായി. കെ. കുഞ്ഞു മണി, എ.ആർ. ചന്ദ്രൻ, പി.എൽ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എൻ. രാജൻ ( പ്രസിഡന്റ്), അപ്പുക്കുട്ടൻ കൊടുങ്ങല്ലൂർ, ഇ.ജി. ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), കെ. കുഞ്ഞു മണി (സെക്രട്ടറി) എം. ഇന്ദിര, ഓമന വേണുഗോപാൽ( ജോയിന്റ് സെക്രട്ടറിമാർ) എ.ആർ. ചന്ദ്രൻ ( ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |