ഇരിങ്ങാലക്കുട: ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിദ്ധ്യമാണ് ബഥനി ഒപ്പന ടീം. കഠിന പരിശ്രമത്തിലൂടെയാണ് ഇത്തവണ ടീം വിജയം നേടിയത്. അപ്പീൽ കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നെന്നും സന്തോഷം ഇരട്ടിയാണെന്നും ടീം അംഗങ്ങൾ പറഞ്ഞു. അനഘ സുനിൽ, പ്രിഷ, ഫിദ, ഹിബ ഫാത്തിമ, അനഘ, ഡയാന, അനയ, കൃഷ്ണ, അലിൻ, തേജസ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |