തൃശൂർ: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ഫെയർ ആരംഭിച്ചു. തൃശൂർ പൊലീസ് കൺട്രോൾ റൂമിന് സമീപമുള്ള സംഘം കെട്ടിടത്തിലുള്ള കൺസ്യൂമർ സ്റ്റോറിൽ ആരംഭിച്ച ക്രിസ്മസ് ഫെയറിൽ വിവിധയിനം കേക്കുകൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, നക്ഷത്രങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ലഭിക്കും. ക്രിസ്മസ് ഫെയറിന്റെ ഉദ്ഘാടനം തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |