SignIn
Kerala Kaumudi Online
Saturday, 27 April 2024 6.19 AM IST

വടക്കാഞ്ചേരിയിൽ നാടകരാവുകൾക്ക് തുടക്കം

1

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ ഇനി നാടക രാവുകൾ. കേരളസംഗീത നാടക അക്കാഡമിയും സ്പന്ദനം വടക്കാഞ്ചേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 2022 വടക്കാഞ്ചേരി കെ.പി.എ.സി ലളിത നഗറിൽ (ഗവ. ബോയ്‌സ് ഹൈസ്‌കൂൾ അങ്കണം ) സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഗീത നാടക അക്കാഡമി ജനറൽ കൗൺസിലംഗം വി.പി.മൻസിയ മുഖ്യാതിഥിയായി. സ്പന്ദനം പ്രസിഡന്റ് സി.ഒ ദേവസി സ്വാഗതവും സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. മൺമറഞ്ഞുപോയ സ്പന്ദനം പ്രവർത്തകരുടെ സ്മരണാഞ്ജലി എക്‌സിക്യൂട്ടീവ് അംഗം സുബിഷ് ഇ.എസ് അവതരിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം സോപാനം തീയേറ്റേഴ്‌സിന്റെ തീവണ്ടി എന്ന നാടകം അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.