തൃശൂർ: അഴിക്കോട് മാർത്തോമ തീർഥകേന്ദ്രത്തിൽ 13 മുതൽ 15വരെ നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ ഭാഗമായി സംഗീത സംവിധായകൻ ഔസേപ്പച്ചനെ ഹാർമണി അവാർഡ് നൽകി ആദരിക്കുമെന്ന് ഡോ. പോൾ പൂവത്തിങ്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അവാർഡ് സമ്മേളനം 15ന് വൈകിട്ട് 6.30ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ബെന്നി ബഹ്‌നാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനാകും. 13ന് വൈകിട്ട് 6.30ന് ഹാർമണി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സിനിമ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനാകും.
14നു വൈകിട്ട് ആറിന് നൃത്തപരിപാടികൾ. രാത്രി ഏഴിന് നാഗാലൻഡിലെ തനതു നാടൻ നൃത്തങ്ങൾ, തുടങ്ങിയവയുണ്ടാകും. പത്രസമ്മേളനത്തിൽ ഡോ. സി.കെ. തോമസ്, പ്രഫ. വി.എ. വർഗീസ്, ബേബി മൂക്കൻ, ജോൺസൻ കാഞ്ഞിരത്തിങ്കൽ എന്നിവകും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |