തൃശൂർ: കോർപറേഷനും ചേമ്പർ ഒഫ് കൊമേഴ്സും നേതൃത്വം നൽകുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശനിയാഴ്ച 75 വർഷത്തെ മലയാള ചലച്ചിത്ര പിന്നണി ഗാന ചരിത്രത്തിലെ നാല് തലമുറകളുടെ സംഗീത സംഗമവും ബിഗ് സ്ക്രീൻ അവാർഡ് ദാനവും ശക്തൻ തമ്പുരാൻ ഗ്രൗണ്ടിൽ അരങ്ങേറും. ആദ്യമായി പിന്നണി ഗാനാലാപനം നടത്തിയ നിർമ്മല സിനിമയിലെ വിമല ബി.വർമ്മ മുതൽ 40 ചലച്ചിത്ര പിന്നണി ഗായകരും 30 ചലച്ചിത്ര സംഗീത സംവിധായകരും ഗാന രചയിതാക്കളും ചെമ്പൈ മ്യൂസിക് കോളേജിലെ സംഗീത വിദ്യാർത്ഥികളും ജനപ്രിയ ഗാനങ്ങൾ പുനരാവിഷ്കരിക്കും. സമാപനദിനമായ ഞായറാഴ്ച വൈകീട്ട് 7.30ന് ശക്തൻ നഗറിൽ സുരക്ഷിതമായ ഇലക്ട്രിക് വെടിക്കെട്ട് നടക്കും. വാർത്താസമ്മേളനത്തിൽ ചേമ്പർ ഒഫ് കൊമേഴ്സ് സെക്രട്ടറി ജി.ജി ജോർജ്, പി.എസ് ജെനിഷ്, എം.എം അബ്ദുൾ റസാക്ക്, സലാവുദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |