തൃശൂർ: പത്ത് ലക്ഷത്തോളം രൂപ മുടക്കി കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ച് ലക്ഷം രൂപ മുടക്കി ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രവീൺ റാണ ഡോക്ടറേറ്റ് നേടിയെന്ന് പൊലീസ്. ഇന്റർനാഷണൽ ബിസിനസിൽ എം.ബി.എ എടുത്തതിനെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ ഓൺലൈനിൽ പാസായെന്നായിരുന്നു മറുപടി. സ്വന്തമായി സിനിമ നിർമ്മിക്കുകയും നായകനായി അതേ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടി എന്ന പേരിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്ഥാനാർത്ഥിയായി. കെ.പി. പ്രവീൺ എന്ന സ്വന്തം പേര് പ്രവീൺ റാണ എന്നാക്കിയത് ബിസിനസിൽ പ്രതിച്ഛായ സൃഷ്ടിക്കാനും ആളുകളെ ആകർഷിക്കാനുമാണെന്ന് റാണ പറഞ്ഞതായും പൊലീസ് അറിയിച്ചു.
ബന്ധുക്കൾ, ഓഫീസിലെ ജീവനക്കാർ, മുൻ ജീവനക്കാർ, ബിസിനസ് പങ്കാളികൾ, സ്വന്തം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ബൗൺസേഴ്സ് എന്ന സുരക്ഷാ ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. എറണാകുളം,ബംഗളൂരു,കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിക്കടുത്ത് കിണത്തുംകടവ് കരിങ്കൽ ക്വാറിയിൽ നിന്ന് പിടിയിലാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |