തൃശൂർ : രാജ്യാന്തര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്) ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സീറ്റുകളുടെ പകുതിയും ഓൺലൈനായി www.thetarefestivalkerala.com മുഖേന ബുക്ക് ചെയ്യാം. ബാക്കിയുള്ളവ രാവിലെ 10 മുതൽ 7.30 വരെ അക്കാഡമി അങ്കണത്തിലെ കൗണ്ടറുകളിൽ നിന്നെടുക്കാമെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ഒരാൾക്ക് ഒരു ഷോയുടെ രണ്ട് ടിക്കറ്റ് വീതം ബുക്ക് ചെയ്യാം. ഗൂഗിൾ പേ, യു.പി.ഐ എന്നിവ ഉപയോഗിച്ച് റിസർവേഷൻ സാദ്ധ്യമല്ല. ടിക്കറ്റ് നിരക്ക് 60 രൂപ. വിദ്യാർത്ഥികൾക്ക് ഐ.ഡി കാർഡ് ഉപയോഗിച്ച് 40 രൂപയ്ക്ക് ടിക്കറ്റെടുക്കാം. ഉദ്ഘാടന സമ്മേളനത്തിലേക്കും പുറമേ നടക്കുന്ന അനുബന്ധ പരിപാടികൾക്കും ടിക്കറ്റോ പാസോ ആവശ്യമില്ല. ഷോയ്ക്ക് 15 മിനിറ്റ് മുൻപ് ഓഡിറ്റോറിയത്തിൽ പ്രവേശിക്കണം. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്റെ ലോഞ്ചിംഗ് തൃശൂർ പ്രസ് ക്ലബിൽ സെക്രട്ടറി പോൾ മാത്യു നിർവഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ, ഇറ്റ്ഫോക് കോ ഓർഡിനേറ്റർ വി.ശശികുമാർ, കെ.ഷാനി, ആർ.റെജി പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |