തൃശൂർ: കാർഷിക സർവകലാശാല ഇ - പഠന കേന്ദ്രം കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലനം ഫെബ്രുവരി ഒന്നിന് തുടങ്ങും. ചേരാൻ ആഗ്രഹിക്കുന്നവർ www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 31നകം രജിസ്റ്റർ ചെയ്യണം. 20 ദിവസം ദൈർഘ്യമുള്ള മലയാളം മീഡിയത്തിലുള്ള ഒമ്പത് സെഷനുള്ള കോഴ്സാണിത്. കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉപയോഗിച്ച് പഠിക്കാം. പരീക്ഷ ജയിക്കുന്നവർക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് നൽകും. രജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ 'പ്രവേശനം' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് യുസർ ഐ.ഡി യും പാസ് വേർഡുമു യോഗിച്ച് ക്ലാസിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |