തൃശൂർ : ഗുരുധർമ്മപ്രചരണസഭ, ചിറക്കൽ സ്വാമി ശ്രീബോധാനന്ദ ചാരിറ്റബിൾ ട്രസ്റ്റ്, ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രം, എസ്.എൻ.ബി.എസ് സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധാനന്ദ സ്വാമിയുടെ 141ാമത് ജന്മദിനം ഇന്ന് ആഘോഷിക്കും. രാവിലെ 8ന് ബോധാനന്ദ സ്വാമിയുടെ ജന്മനാടായ ചിറയ്ക്കലിൽ ശിവഗിരിമഠം സന്യാസി സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ പ്രാർത്ഥനകളോടെ ചടങ്ങാരംഭിക്കും. തുടർന്ന് വാഹനഘോഷയാത്ര പുറപ്പെട്ട് ബോധാനന്ദ സ്വാമി പ്രതിഷ്ഠ നടത്തിയ ഇരിങ്ങാലക്കുട ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെത്തിച്ചേരും. സമാപനസമ്മേളനത്തിൽ ശിവഗിരിമഠം സന്യാസി സ്വാമി അംബികാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബ് വനിതാ വിഭാഗം പ്രസിഡന്റ് സുധാ ഭരതൻ ഉദ്ഘാടനം നിർവഹിക്കും. ശിവഗിരിമഠം മാതൃസമിതി വൈസ് പ്രസിഡന്റ് വസന്തകുമാരി വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ.ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |