SignIn
Kerala Kaumudi Online
Sunday, 08 March 2026 3.53 AM IST

ലക്ഷ്യമിടുന്നത് ഇറാന്റെ സമ്പൂർണ നാശം,​ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
trump

വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും ഇതുവരെ ആക്രമണം നടത്താൻ ആലോചിക്കാത്ത സ്ഥലങ്ങളിലും ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് അറിയിച്ചു. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാൻ ഇന്ന് പശ്ചിമേഷ്യക്ക് ഭീഷണി അല്ലെന്നും ഒരു പരാജിത രാജ്യമാണെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു,​ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചുറ്റുമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളോട് ഇറാൻ തോൽക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങൾ കാരണമാണ് ഇറാൻ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു,​ സമ്പൂർണമായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം എന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്തും. വലിയ നാശമുണ്ടാക്കും,​ ഒരുപാട് ജീവനുകൾ നഷ്ടമാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു.

TAGS: NEWS 360, AMERICA, IRAN, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.