കൊച്ചി: വാഹനവായ്പയ്ക്കായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയും ഐ.ഡി.എഫ്.സി ബാങ്കും കൈകോർക്കുന്നു. ഏഥർ 450എക്സ്, 450 പ്ലസ് എന്നിവയുടെ ഓൺറോഡ് വിലയുടെ അഞ്ചുശതമാനം ഡൗൺപേമെന്റ് നൽകി വാഹനം സ്വന്തമാക്കാം.
ഏഥർ 450 എക്സിന് 3,456 രൂപയും 450 പ്ളസിന് 2975 രൂപയുമാണ് ഇ.എം.ഐ. 48 മാസമാണ് വായ്പാ കാലാവധി. പ്രോസസ്സിംഗ് ഫീസില്ലാതെ 45 മിനിട്ടിനകം വാഹനം വാങ്ങാം. പഴയ സ്കൂട്ടറുകളോ മോട്ടോർസൈക്കിളുകളോ സീറോഡൗൺ പേമെന്റിൽ എക്സ്ചേഞ്ചും ചെയ്യാമെന്ന് ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്നീത് എസ്.ഫൊകെല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |