കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്നലെ വീണ്ടും മുകളിലേക്ക് നീങ്ങി. സംസ്ഥാനത്ത് സ്വർണം പവന് 360 രൂപ വർദ്ധിച്ച് 53,280 രൂപയിലെത്തി. ഗ്രാമിന്റെ വില 45 രൂപ ഉയർന്ന് 6,660 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില മുകളിലേക്ക് നീങ്ങിയതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ പൂർണമായും ഒഴിയാത്തതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്നും പിന്മാറാൻ മടിക്കുകയാണ്. അമേരിക്കയിൽ വായ്പകളുടെ പലിശ കുറയാൻ സമയമെടുക്കുമെന്ന വാർത്തകൾ സ്വർണത്തിന് പ്രതികൂലമാണ്. എന്നാൽ വരും ദിവസങ്ങളിൽ സ്വർണം വീണ്ടും വില്പന സമ്മർദ്ദം നേരിട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |