കോഴിക്കോട്: സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപവരെ സമ്മാനം നേടാവുന്ന സ്പിൻ വീൽ ഗെയിമുമായി ബോബി ചെമ്മണൂർ. രാജ്യത്തെ ആദ്യ ചാരിറ്റി, ഗെയിമിംഗ്, എന്റർടെയ്ൻമെന്റ് ആപ്പായ ബോബി ഫാൻസ് ആപ്പിലാണ് ഗെയിം കളിക്കാനാവുക. ലോഞ്ചിംഗിനോട് അനുബന്ധിച്ച് ബമ്പർ സമ്മാനം നേടുന്ന വ്യക്തിക്ക് ഡോ.ബോബി ചെമ്മണൂർ ഒരുലക്ഷം രൂപ നേരിട്ട് കൈമാറും.
ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുമാണ് ആപ്പ് പുറത്തിറക്കിയത്. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ സഹായം ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാർ വഴി ലഭ്യമാക്കി. ഗെയിമുകളിലൂടെയും എന്റർടെയ്ൻമെന്റിലൂടെയും ചാരിറ്റിയാണ് ആപ്പ് ലക്ഷ്യമിടുന്നതെന്ന് ഡോ. ബോബി ചെമ്മണൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |