കൊച്ചി: ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ശക്തമായ വളർച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എൻ. എഫ്. ഒ) ആക്സിസ് നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിക്ഷേപകർക്ക് പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ വളർച്ചയിൽ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കാൻ ഈ ഓപ്പൺ എൻഡ് ഇൻഡക്സ് ഫണ്ട് നിഫ്റ്റി ബാങ്ക് ടി. ആർ. ഐ പിന്തുടരാനാണ് ലക്ഷ്യമിടുന്നത്.
എൻ. എഫ്. ഒ സബ്സ്ക്രിപ്ഷൻ മേയ് 17ന് അവസാനിക്കും. 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |