SignIn
Kerala Kaumudi Online
Monday, 06 May 2024 7.17 AM IST

ആഡംബരത്തിന്റെ അവസാന വാക്കായി ഡിഫൻഡർ 130 ഔട്ട്ബൗണ്ട്

land-rover-defender


ആഡംബരത്തിന്റെ അവസാന വാക്കായി ഡിഫൻഡർ 130 ഔട്ട്ബൗണ്ട്

വിപണിയിലെത്തിക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ. ഡിഫൻഡർ 130 വി8-നും ഡിഫൻഡർ 110നും ഒപ്പമാണ് ഡിഫൻഡർ 130 ഔട്ട്ബൗണ്ടും ഈ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫൻഡർ ശ്രേണിയിൽ ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്സുകളും ലഭ്യമാക്കുകയാണ് കമ്പനി.

ആഡംബരപൂർണമായ ഇന്റീരിയർ സ്‌പെയ്‌സും ഓൾ-ടെറൈൻ ശേഷിയുമുള്ളതാണ്. അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസിക യാത്രകൾക്ക് വലിയ സാധ്യതകൾ നൽകുകയാണ്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഉന്നത നിലവാരമുള്ള സ്ക്രാച്ച് റസിസ്റ്റന്റ് മോഡൽ ആവശ്യമുള്ളവർക്ക് സാറ്റിൻ പ്രൊട്ടക്ടീവ് ഫിലിമും ലഭ്യമാണ്.


ഡിഫൻഡറിന്റെ ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ടെറൈൻ റെസ്പോൺസ് തടുക്കാനാവാത്ത 4x4 കഴിവുള്ളതാണ്. അതോടൊപ്പം ഇലക്ട്രോണിക് എയർ സസ്പെൻഷനും അഡാപ്റ്റീവ് ഡൈനാമിക്സുകളും പുതിയ മോഡലിന്റെയും ഭാഗമാണ്. അത്യാധുനിക ഓഫ് റോഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ ഏത് ഭൂപ്രകൃതിയിലും സുഗമമവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പുനൽകുന്നു. ഇതിനുപുറമെ ഇലക്ട്രോണിക് എയർ സസ്പെൻഷൻ 430 എംഎം വരെ ആർട്ടിക്കുലേഷനും 900 എംഎം വരെ വേയ്ഡിങ്ങും നൽകുന്നു. ഡിഫൻഡർ 130 ഔട്ട്ബൗണ്ട് പി 400 പെട്രോൾ, ഡി 300 ഡീസൽ ഇൻജനീയം എഞ്ചിൻ ഒപ്ഷനുകളിൽ ലഭ്യമാണ്. നീളമുള്ള വീൽബേസ് ഉണ്ടായിരുന്നിട്ടും, ഔട്ട്‌ബൗണ്ടിൽ അഞ്ച് പേർക്ക് മാത്രമേ ഇരിപ്പിടമുള്ളൂ, പിന്നിലെ ഗ്ലാസിന് പകരം പാനലുകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.