കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇ. വി ചാർജിംഗ് ശൃഖലയായ സ്റ്റാറ്റിക്ക് വിശ്വസനീയവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും ലാഭകരവുമായ സൗകര്യങ്ങൾ ഒരുക്കാനായി ഡസ്സോൾട്ട് സിസ്റ്റംസിന്റെ ത്രീ. ഡിഎക്സ്പെരിയൻസ് വർക്ക്സ് ഉപയോഗിക്കുന്നു. ഇതിലൂടെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാൻ സഹായിക്കും.
ഉത്പന്ന വികസനം, രൂപകല്പന, ഉത്പാദനം എന്നീ മേഖലയിൽ നേരിടുന്ന നിർണായക വെല്ലുവിളികളെ അതിജീവിക്കാനാണ് സ്റ്റാറ്റിക് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇ. വി ചാർജിംഗ് സൊല്യൂഷനുകൾ വേഗത്തിൽ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ത്രീ. ഡി. എക്സ്പെരിയൻസ് വർക്ക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ സ്റ്റാറ്റിക്കിന് സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |