കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. മൂന്ന് ദിവസംകൊണ്ട് 360 രൂപയാണ് ഉയർന്നത്. ഒരു പവന് ഇന്നലെ 200 രൂപ കൂടി 45,560 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്നലെ 25 രൂപ ഉയർന്ന് 5695 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി പവന് 160 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വിപണി വില 4725 രൂപയായി.
അതേസമയം വെള്ളിയുടെ വിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
യുഎസിൽ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും തുടരുന്നതിന്റെയും ആഗോള തലത്തിൽ മൂലധന വിപണികളിൽ തുടരുന്ന അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തിൽ സ്വർണവില ഹ്രസ്വകാലയളവിൽ ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |