കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ തൃശൂർ ആസ്ഥാനമായ സി. എസ്. ബി ബാങ്കിന്റെ അറ്റാദായം നാല് ശതമാനം ഉയർന്ന് 567 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 547 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം ഇക്കാലയളവിൽ 10 ശതമാനം ഉയർന്ന് 780 കോടി രൂപയിലും എത്തി. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11 ശതമാനം വർദ്ധനയോടെ 1476 കോടി രൂപയായി പലിശ ഇതര വരുമാനത്തിൽ 85 ശതമാനം വളർച്ച ലഭിച്ചു. മാർച്ച് 31ലെ അറ്റ നിഷ്ക്രിയ ആസ്തികൾ 0.51 ശതമാനമാണ്.
വെല്ലുവിളികൾക്കിടയിലും ബിസിനസിൽ 20 ശതമാനം വളർച്ചയോടെ 567 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് മികച്ച പ്രകടനം കാഴ്ച വെക്കാനായെന്ന് മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ പ്രലായ് മൊണ്ടൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |