കൊച്ചി: മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചു. 6.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ആറ് എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനുള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , ബ്രേക്ക് അസിസ്റ്റ് എന്നീ സ്റ്റാൻഡേർഡ് ഫീച്ചറുകളുമായി മെച്ചപ്പെട്ട സുരക്ഷയാണ് പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ലസ്റ്റർ ബ്ലൂ, നോവെൽ ഓറഞ്ച് എന്ന രണ്ട് പുതിയ ബോഡി നിറങ്ങളോടൊപ്പം സിസ്ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെൻഡിഡ് സിൽവർ, മൂന്ന് ഡ്യുവൽ ടോൺ കളറും പുതിയ സ്വഫ്റ്റിൽ ലഭ്യമാണ്. ആകർഷകമായ ഇന്റീരിയർ എക്സ്റ്റീരിയർ, മികച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റം, നൂതന സാങ്കേതികവിദ്യ എന്നിവയും പ്രത്യേകതകളാണ്.
സ്വിഫ്റ്റ് ബ്രാൻഡ് ഇന്ത്യൻ വാഹന വിപണിയിൽ മികവിന്റെ പ്രതീകമായിരുന്നുവെന്നും, മികച്ച പെർഫോമൻസ് പ്രദാനം ചെയ്യുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ അവതരിപ്പിച്ച് നേതൃത്വം നൽകുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ ഹിസാഷി ടെകൌച്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |