കൊച്ചി: നിർമ്മാണ മേഖലയിലെ യുവസംരഭകനുള്ള അവാർഡ് സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസിന് ലഭിച്ചു. കൊച്ചിയിൽ നടന്ന സിവിൽ എഞ്ചിനീയർമാരുടെ ദേശീയ കോൺഫറൻസിൽ മെട്രോമാൻ ഇ. ശ്രീധരൻ അവാർഡ് സമ്മാനിച്ചു. കോയമ്പത്തൂർ പി.എം.ജിയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും സഹൽ നേടിയിട്ടുണ്ട്. സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ അസീസിന്റെ മകനാണ് സഹൽ അസീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |