തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ഉത്പന്ന വിതരണക്കാരായ മൈജിയുടെ വെഞ്ഞാറമൂട് ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഹിമ നമ്പ്യാർ നിർവഹിച്ചു. വെഞ്ഞാറമൂട് മാണിക്കോട് ക്ഷേത്രത്തിന് സമീപം നക്ഷത്ര ബിൽഡിംഗിലാണ് ഷോറൂം.
ആക്കുളം, പനവിള മൈജി ഫ്യൂച്ചർ ഷോറൂമുകൾക്കും പട്ടം, പഴവങ്ങാടി, കരമന, കിളിമാനൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൈജി ഷോറൂമുകൾക്കും ലഭിച്ച വൻ ജനപിന്തുണ കണക്കിലെടുത്താണ് വെഞ്ഞാറമൂട് ഷോറൂം തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ കൂടാതെ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകർഷകമായ ബോൾ ഗെയിം, ഷോറൂം സന്ദർശിക്കുന്നവർക്ക് ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ, നിരവധി ഉദ്ഘാടന ഓഫറുകൾ, സ്പെഷ്യൽ വിലക്കുറവ് എന്നിവയുമുണ്ടായിരുന്നു.
കുറഞ്ഞ മാസത്തവണയിൽ ഉത്പ്പന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും വെഞ്ഞാറമൂട് മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |