കൊച്ചി: ലാറ്റിൻ അമേരിക്കൻ ട്രേഡ് കൗൺസിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ ഫിൻകോർപ് ചെയർമാൻ അഡ്വ കെ. ജി അനിൽകുമാറിന് ഇരിങ്ങാലക്കുട ബിഷപ്പിന്റെ ആദരം. അഡ്വ.കെ ജി അനിൽകുമാറിന് ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. ആദ്യമായി ഈ അംഗീകാരം ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതിൽ ഏറെ സന്തോഷമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വവും അഡ്വ. കെ. ജി അനിൽകുമാറിന് ആദരിച്ചു. ദേവസ്വം ചെയർമാൻ കെ. എ ഗോപി പൊന്നാട അണിയിച്ചു.വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ തോതീൽ സൗഹൃദം സ്ഥാപിക്കുന്നതിനും ബന്ധങ്ങൾ ശക്തിപെടുത്തുന്നതിനും ഈ പദവി സഹായിക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |