കൊച്ചി: സംരംഭകരും പ്രൊഫഷണലുകളുമായ സ്ത്രീകൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് 'ഹെർ ഹേവൻ' ഭവന വായ്പ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. ഈ മാസം 30വരെ രാജ്യത്തുടനീളം ഈ വായ്പ സ്ത്രീകൾക്ക് ലഭ്യമാണ്. സ്വയം തൊഴിൽ സംരംഭകരുൾപ്പടെ 8.50 ശതമാനം പലിശനിരക്കിലാണ് ഭവന വായ്പ നൽകുന്നത്. ഈടായി നൽകുന്ന വസ്തു, സ്ഥലം എന്നിവയുടെ ഉടമകളായിരിക്കണം അപേക്ഷകർ. കുറഞ്ഞത് 40,000 രൂപ മാസവരുമാനം ലഭിക്കുന്ന ജോലിക്കാരായ വനിതകൾക്കും അപേക്ഷിക്കാം. വനിത സംരംഭകർക്കുള്ള കുറഞ്ഞ വായ്പാ പരിധി 50 ലക്ഷം രൂപയാണ്. നിർണായകമായ വനിത ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലെ നിർണായക ചുവടുവെപ്പാണ് ഹെർ ഹേവൻ ഭവന വായ്പയെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്. എസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |