കൊച്ചി: രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിറുത്താൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതോടെ തുടർച്ചയായ അഞ്ചാം വാരവും ഇന്ത്യയുടെ വിദേശ നാണയ ശേഖരം പുതിയ റെക്കാഡ് ഉയരത്തിലെത്തി. സെപ്തംബർ 13ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം 22 കോടി ഡോളർ വർദ്ധനയോടെ 68,960 കോടി ഡോളറിലെത്തി. ഡോളർ, യൂറോ, യെൻ, പൗണ്ട് എന്നിവയുടെ മൂല്യം ഇക്കാലയളവിൽ 60,360 കോടി ഡോളറായി കുറഞ്ഞു. സ്വർണ ശേഖരത്തിന്റെ മൂല്യം 89 കോടി ഡോളർ ഉയർന്ന് 6,280 കോടി ഡോളറായി. നിലവിൽ വിദേശ നാണയശേഖരത്തിൽ ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ നാലാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |