നെടുമ്പാശേരി: സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ്(സി.ഡി.ആർ.എസ്.എൽ) ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് നടത്തിയ 'ട്രിപ്പിൾ ഡിലൈറ്റ്' പ്രചരണത്തിലെ വിജയികൾക്ക് മെഗാ സമ്മാനമായ മഹീന്ദ്ര എക്‌സ്.യു.വി 3X0 സമ്മാനിച്ചു.
ഭാഗ്യശാലികളായ അനിത ദോസൻ, നിവിൻ ടോമി എന്നിവർക്ക് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് മഹീന്ദ്ര എക്‌സ്.യു.വി 3X0 കാറുകളുടെ താക്കോൽ കൈമാറി. സി.ഡി.ആർ.എസ്.എൽ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സംസ്ഥാന മേധാവി നാരായണൻ, വയലത്ത് മഹീന്ദ്ര സി.ഒ.ഒ ഷിനു എബ്രഹാം, ഡി.ജി.എം മനോജ് മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |