കൊച്ചി: എൽ.ഐ.സി മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനി പ്രതിദിന എസ്.ഐ.പിയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുകയായി 100 രൂപ നിശ്ചയിച്ചു. ചില പദ്ധതികളിൽ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയുമാണ്. സ്റ്റെപ്പപ്പിനുള്ള കുറഞ്ഞ പരിധി നൂറുരൂപയും ശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും. എൽ.ഐ.സി എം.എഫ്. ഇ.എൽ.എസ്. എസ് ടാക്‌സ് സേവർ, എൽ.ഐ.സി എം.എഫ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ എന്നിവ ഒഴികെയുള്ള എല്ലാ പദ്ധതികൾക്കും ഇന്ന് മുതൽ ഇളവ് ബാധകമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും എസ്.ഐ.പി പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈയിടെയാണ് സെബി കുറഞ്ഞ തുകയിലുള്ള പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ ജന വിഭാഗങ്ങളെയും ആകർഷിക്കുന്നതിനായി 100 രൂപയുടെ പ്രതിദിന എസ്.ഐ.പി ഏർപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആർ.കെ ഝാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |