കൊച്ചി: സംസ്ഥാനത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതിനായി ധനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031' സെമിനാർ ഇന്ന് കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവി കാഴ്‌ചപ്പാടുകളും' എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും. കഴിഞ്ഞ ദശകത്തിൽ കേരളത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളുടെ അവതരണം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ നിർവഹിക്കും. ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടീൽ, എകസ്‌പെൻഡിച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും.
മൂന്നു സെഷനുകളും പങ്കെടുക്കുന്നവരും
1. കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ എന്ന സെഷനിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്, ഐ.ബി.എസ് സ്ഥാപകൻ ഡോ. വി കെ മാത്യൂസ്, ജിയോജിത് സ്ഥാപകൻ സി.ജെ ജോർജ്, എൻഎഫ്.ടി.ഡി.സി ഡയറക്ടർ ഡോ. കെ. ബാലസുബ്രഹ്മണ്യൻ, കിഫ്‌ബി അഡീഷണൽ സി.ഇ.ഒ മിനി ആന്റണി, സ്വീറ്റ് ലൈം സ്ഥാപകൻ ഡയറക്ടർ സഞ്ജയ് ഡാഷ്, കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ
2. കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും: കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർമാൻ ബി കാശിനാഥൻ, മുൻ ചെയർമാൻ എൻ. രാമചന്ദ്രൻ, കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ.എം.ഹമീദ് അലി, കെ.എസ്.ഐ.ഡി.സി എം. ഡി പി.വിഷ്‌ണുരാജ്, വിസിൽ എം.ഡി ഡോ. ദിവ്യ എസ്. അയ്യർ
3.ധനകാര്യ ഫെഡറലിസവും ജി.എസ്.ടി സംവിധാനവും: ജി.എസ്.ടി കമീഷണർ അജിത് പാട്ടീൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫസർ ഡോ. പിനാകി ചക്രബർത്തി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ, കെ.യു.ആർ.ഡി.എഫ്.സി എം.ഡി എസ്. പ്രേംകുമാർ, ഗിഫ്‌റ്റ് ഡയറക്ടർ ഡോ. കെ.ജെ ജോസഫ്, ജി.എസ്.ടി അഡീഷണൽ ഡയറക്ടർ ആർ ശ്രീലക്ഷ്‌മി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |