
കോട്ടയം: ക്ഷീണ കാലം കഴിഞ്ഞ റബർ വിപണി ഉണർവിലേക്ക് നീങ്ങുന്നു. ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക് അടുത്തു. ആർ.എസ്..എസ് ഫോർ റബർ ബോർഡ് വില 221ൽ എത്തിയെങ്കിലും ചരക്കു ക്ഷാമമുള്ളതിനാൽ 223- 225 രൂപക്കാണ് ടയർ കമ്പനികൾക്കായി വൻ കിട വ്യാപാരികൾ വാങ്ങിയത്. ലാറ്റക്സ് വിലയും വർദ്ധിച്ചു. അന്താരാഷ്ട്രവിലയും കുതിക്കുകയാണ് .ബാങ്കോക്ക് വില 233 രൂപയായി. ഉത്പാദനം കുറഞ്ഞതാണ് അനുകൂലമായത്.
സംസ്ഥാന സർക്കാരിന്റെ 200 രൂപയുടെ ഉത്തേജക പാക്കേജ് അനുസരിച്ച് ഇപ്പോഴത്തെ വിലയിൽ 21 രൂപയുടെ ഇൻസെന്റീവ് ലഭിക്കേണ്ടതാണ്. എന്നാൽ ഉത്പാദനം കുറഞ്ഞതിനാൽ കർഷകർക്ക് നേട്ടമില്ല. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ വൻ കിട തോട്ടമുടമകൾ ഷീറ്റ് ഉണക്കി സൂക്ഷിക്കുകയാണ്.
ഉത്പാദന ഇടിവ്
കാലാവസ്ഥാ വ്യതിയാനം 40 ശതമാനം വരെ ഉത്പാദനത്തിൽ ഇടിവുണ്ടാക്കി.നടപ്പുവർഷം ആഗോള വിപണിയിൽ15, 6 ദശലക്ഷം ടൺ റബ്ബറാണ് ആവശ്യം. പക്ഷേ ഉത്പ്പാദനം 15,1 ദശലക്ഷം ടൺ കവിയാൻ ഇടയില്ല.
#################
കുരുമുളക് വാങ്ങൽ കുറഞ്ഞു
മസാല കമ്പനികൾ വാങ്ങൽ കുറഞ്ഞതോടെ കുരുമുളക് വില ഇടിഞ്ഞു. ഉത്തരേന്ത്യയിൽ ശീതകാലവും ഉത്സവ സീസണും അവസാനിച്ചതും തിരിച്ചടിയായി. ആവശ്യത്തിന് കുരുമുളക് വിപണിയിൽ എത്തിയോടെ വിലയും ഇടിഞ്ഞു. ഇറക്കുമതി കുരുമുളകും വിപണി കീഴടക്കുന്നു .
#കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ -8050 ഡോളർ
ഇന്തോനേഷ്യ- 7000 ഡോളർ
ബ്രസീൽ -6000 ഡോളർ
വിയറ്റ്നാം -6700 ഡോളർ
ശ്രീലങ്ക- 7000 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |