
കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനായി ടെസ്റ്റ് ഡ്രൈവ് കാർണിവൽ നിസാൻ മോട്ടോർ ഇന്ത്യ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ നിസാൻ കാർ വിൽപ്പനയിലുണ്ടായ മികച്ച വർദ്ധനയുടെ തുടർച്ചയായാണ് പുതിയ കാർണിവൽ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ 5-സ്റ്റാർ റേറ്റിംഗ് നേടിയ നിസാൻ മാഗ്നൈറ്റിന്റെ സുരക്ഷ, നവീകരണം തുടങ്ങിയ സവിശേഷതകൾ നേരിട്ട് അറിയാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതാണ് ടെസ്റ്റ് ഡ്രൈവ് കാർണിവൽ. രാജ്യത്തെ 24 പ്രധാന നഗരങ്ങളിലുള്ള ഡീലർഷിപ്പുകളിൽ ആഘോഷങ്ങൾ, ഗെയിമുകൾ, ക്വിസുകൾ, തത്സമയ ആർ.ജെ ഇവന്റുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
ആകർഷണം
60,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ
10,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങൾ
6.99% പലിശയിൽ വാഹന വായ്‌പ
മുൻകൂർ ബുക്കിംഗിന് 11,000 രൂപയുടെ അധിക ആനുകൂല്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |