ഇരിങ്ങാലക്കുട: കൊവിഡ് പ്രതിരോധരംഗത്ത് ഐ.സി.എൽ ഫിൻകോർപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ജനറൽ ആശുപത്രിയിലേക്ക് ഐ.സി.എൽ ഫിൻകോർപ്പ് നൽകിയ 10ലക്ഷം രൂപയുടെ അത്യാധുനിക ഐ.സി.യു വെന്റിലേറ്റർ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഹെൽപ് ഡെസ്കിലേക്ക് ഐ.സി.എൽ ഫിൻകോർപ് നൽകിയ സഹായങ്ങളെയും മന്ത്രി അഭിനന്ദിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി അനിൽകുമാർ, സി.ഇ.ഒ ഉമ അനിൽകുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് യു.പ്രദീപ് മേനോൻ, നഗരസഭ വൈസ് ചെയർമാൻ പി.ടി.ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സി.ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, ജിഷ ജോബി, സുജ സജീവ്കുമാർ, നഗരസഭ പ്രതിപക്ഷനേതാവ് കെ.ആർ.വിജയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |