SignIn
Kerala Kaumudi Online
Friday, 26 April 2024 8.06 PM IST

2030ഓടെ ഡെലിവറി വാഹനങ്ങൾ ഇലക്ട്രിക് ആക്കുമെന്ന് സൊമാറ്റോ

z

ബംഗളൂരു: ക്ലൈമറ്റ് ഗ്രൂപ്പിന്റെ ആഗോള ഇലക്ട്രിക് മൊബിലിറ്റി സംരംഭത്തിൽ ചേരുന്നതിനാൽ 2030ഓടെ തങ്ങളുടെ മുഴുവൻ ഡെലിവറി വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുമെന്ന് ഓൺലൈൻ ഭക്ഷണവിതരണശൃഖലയായ സൊമാറ്റോ പ്രഖ്യാപിച്ചു. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ തങ്ങളുടെ ഡെലിവറി ടിമീന്റെ ഭാഗമാണ്. ഡൽഹി, ബംഗളൂരു, മുംബയ് എന്നീ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഡെലിവറി പങ്കാളികൾ ഇപ്പോൾ ഇവ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 100 ശതമാനം ഇ-വി സ്വീകരിക്കുന്നത് എളുപ്പമല്ലെന്നും എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അത്യാവശ്യമാണെന്ന് മനസിലാക്കുന്നതായും കമ്പനി പറയുന്നു.

പരിമിതമായ ബാറ്ററി ശ്രേണി, ചാർജ് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം, ഉയർന്ന മുൻകൂർചെലവ്, പുതിയ സാങ്കേതികവിദ്യയിലുള്ള വിശ്വാസക്കുറവ് എന്നിവ നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നിരവധി ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വിതരണ ശൃംഖലയിൽ ഇ-വികൾ ചേർക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2030 ഓടെ 25,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഈ വർഷം ഫെബ്രുവരിയിൽ ഫ്ളിപ്കാർട്ട് പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.