SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

വാ​ക്സി​നെ​ടു​ത്താൽ അ​ധി​ക​പ​ലിശ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ

vaccine

ന്യൂഡൽഹി: രാജ്യത്തെ വാക്​സിനേഷൻ പ്രോൽസാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്​ സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക്​ അധിക പലിശ നൽകുന്നതാണ്​ പദ്ധതി. യൂക്കോ ബാങ്ക്​, സെൻട്രൽ ബാങ്ക്​ എന്നിവയാണ്​ അധിക പലിശ നൽകുക. വാക്​സിന്റെ ഒരു ഡോസെങ്കിലും എടുത്തവർക്ക്​ 0.30 ശതമാനം അധിക പലിശയാണ്​ യൂക്കോ ബാങ്ക്​ നൽകുക. 999 ദിവസക്കാലയളവിലെ നിക്ഷേപകങ്ങൾക്കാണ്​ നിരക്ക്​ ബാധകം. സെൻട്രൽ ബാങ്ക്​ കാൽ ശതമാനം പലിശയാണ്​ അധികമായി നൽകുക. ഇമ്യൂൺ ഇ​ന്ത്യ ഡെപ്പോസിറ്റ്​ സ്​കീം എന്ന പേരിലാണ്​ സെ​ൻട്രൽ ബാങ്ക്​ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്​. 1,111 ദിവസമാണ്​ നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപകർക്കാണ്​ ആനുകൂല്യം ലഭിക്കുക. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ ഇത്തരം നിക്ഷേപപദ്ധതികളുമായി രംഗത്തെത്തുമെന്നാണ്​ പ്രതീക്ഷ.

 യൂക്കോ ബാങ്ക്

അധിക പലിശ - 0.30 %

നിക്ഷേപകാലാവധി - 999 ദിവസം

 സെ​ൻട്രൽ ബാങ്ക്​

അധിക പലിശ -. 25%

നിക്ഷേപകാലാവധി - 1,111 ദിവസം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.